




രാത്രി വീശിയകാറ്റിനാല്‍,
അങ്ങോ നിന്നു വന്നു മേഘം,
പിന്നെ കുളിരായ്,മഴയായ് പെയ്യ്തു.
ദൂരെ ആകാശനീലിമയില്‍ കണ്ടു-
ഞാന്‍ മിന്നല്‍പിണറുകള്‍,
പിന്നെ ഇടിനാദവും,
എല്ലാമെന്നില്‍ സംഗീതമായ്.
കാതില്‍ വിരലുകളാല്‍ ഞാന്‍-
ഓടകുഴല്‍ വായിച്ചു.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.
ഇവിടെയും വായിക്കാം എന്റെ ഈ കവിത





