Wednesday, February 4, 2009

ചാന്ത് കുടഞ്ഞങ്ങിനെ ആകാശം








അസ്തമിക്കാന്‍
സൂര്യനുമിനിയും,
ഉണ്ടുസമയമെങ്കിലും,
ഞാന്‍ കേട്ടു.

കാലത്തിന്‍റ്റെ മണിയൊച്ച
എന്‍ കാതില്‍ മുഴങ്ങവേ
ഓര്‍ത്തു ഞാന്‍.

വര്‍ഗ്ഗനിലപാടില്‍ ഉറച്ചു
അന്യവര്‍ഗ്ഗത്തിന്‍റ്റെ,
ആശയത്തിനെതിരെ ചെയ്യും
പോരാട്ടം ഒരു വ്യഥ,
ഒരു വ്യഥ മാത്രം.

എന്‍ ജീവിതത്തില്‍
എവിടെയോ പറ്റിയ,
തെറ്റുതിരുത്താന്‍
ഞാന്‍ ചെയ്യുന്നിപ്പോള്‍,
സമൂഹ തിന്മക്കെതിരെ
ഒരു പച്ചയായ-
മനുഷ്യന്‍റ്റെ പോരാട്ടം.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്കുക

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്












രാത്രി വീശിയകാറ്റിനാല്‍,
അങ്ങോ നിന്നു വന്നു മേഘം,
പിന്നെ കുളിരായ്‌,മഴയായ്‌ പെയ്യ്തു.
ദൂരെ ആകാശനീലിമയില്‍ കണ്ടു-
ഞാന്‍ മിന്നല്‍പിണറുകള്‍,
പിന്നെ ഇടിനാദവും,
എല്ലാമെന്നില്‍ സംഗീതമായ്‌.
കാതില്‍ വിരലുകളാല്‍ ഞാന്‍-
ഓടകുഴല്‍ വായിച്ചു.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.

ഇവിടെയും വായിക്കാം എന്റെ ഈ കവിത